Connect with us

National

കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആസ്തികള്‍ വിറ്റഴിക്കാന്‍ നിര്‍ദേശം നല്‍കി പ്രധാനമന്ത്രി

12 മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള ഇരുപതിലധികം ആസ്തികളാണ് വില്‍ക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആസ്തികള്‍ വിറ്റഴിക്കാന്‍ നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍എസ്എസ് സംഘപരിവാര്‍ സംഘടനകളുടെ സമ്മര്‍ദം കണക്കാക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ധന സമാഹരണ മന്ത്രാലയത്തിന് അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 12 മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള ഇരുപതിലധികം ആസ്തികളാണ് വില്‍ക്കുന്നത്.

ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ 6 ലക്ഷം കോടി രൂപയുടെ ദേശീയ ധനസമ്പാദന പൈപ്പ്‌ലൈന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍എംപിക്ക് കീഴില്‍, പാസഞ്ചര്‍ ട്രെയിനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, റോഡുകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവയുടെ ധനസമ്പാദനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest