Kerala
46 ദിവസം പ്രായമുള്ള കുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞു കൊന്നു
ഹരിപ്പാട് 46 ദിവസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞ് കൊന്നു. തുലാംപറമ്പ് വടക്ക് മണ്ണാറപ്പഴഞ്ഞിയില്‍ ശ്യാംകുമാറിന്റെ ഭാര്യ ദീപ്തി (26) യാണ് ദൃശ്യ എന്ന തന്റെ പിഞ്ചുകുഞ്ഞിനെ കിണറ്റിലിട്ടത്. ദീപ്തി പ്രസവശേഷം മാനസികാസ്വാസ്ഥ്യം കാട്ടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ഇന്നലെ പകല്‍ 1.30 ഓടെയാണ് സംഭവം. കുളിപ്പിക്കാനായി എടുത്തു കൊണ്ടുപോയ കുഞ്ഞിനെ ദീപ്തി കിണറ്റിലിടുകയായിരുന്നു. ശബ്ദം കേട്ട് പിതാവ് ഓടിയെത്തി കിണറ്റില്‍ നിന്ന് കുട്ടിയെ എടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. ഹരിപ്പാട് പോലീസ് കേസെടുത്തു.







