Connect with us

National

ബെംഗളൂരുവില്‍ മകളെ കുത്തിക്കൊന്ന യുവാവിനെ അമ്മ തലക്കടിച്ച് കൊന്നു

സംഭവത്തില്‍ പോലീസ് കേസെടുത്തു.

Published

|

Last Updated

ബെംഗളൂരു | ബെംഗളൂരുവില്‍ ഇരുപത്തിനാലുകാരിയായ മകളെ കൊലപ്പെടുത്തിയ യുവാവിനെ അമ്മ തലക്കടിച്ച് കൊന്നു. അനുഷ എന്ന യുവതിയെ കൊലപ്പെടുത്തിയ സുരേഷിനെയാണ് യുവതിയുടെ അമ്മ കൊലപ്പെടുത്തിയത്. ബെംഗളൂരു സൗത്ത് പാര്‍ക്കിലാണ് സംഭവം.

അനുഷയും സുരേഷും അഞ്ചുവര്‍ഷത്തോളമായി സുഹൃത്തുക്കളായിരുന്നു. സുരേഷ് അനുഷയെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.എന്നാല്‍ സുരേഷിന് ഭാര്യയും കുട്ടിയും ഉണ്ടെന്ന് അറിഞ്ഞതോടെ അനുഷ ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് പാര്‍ക്കില്‍ സൃഹൃത്തിനെ കാണാനെന്ന് പറഞ്ഞാണ് അനുഷ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ അനുഷയുടെ സംസാരത്തില്‍ പന്തിക്കേട് തോന്നിയ അമ്മ മകളെ പിന്തുടര്‍ന്ന് പാര്‍ക്കിലേക്ക് പോയി.പാര്‍ക്കില്‍ വെച്ച് സുരേഷും അനുഷയും വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് സുരേഷ് അനുഷയെ കുത്തുകയും ചെയ്തു. അനുഷക്കുനേരെ സുരേഷ് ആക്രമണം നടത്തുന്നത് കണ്ട അമ്മ മകളെ രക്ഷിക്കുന്നതിനിടെ കല്ലു ഉപയോഗിച്ച് സുരേഷിനെ തലക്കടിക്കുകയായിരുന്നു.സുരേഷ് സംഭവസഥലത്ത് വെച്ച് തന്നെ മരിച്ചു. കഴുത്തിലും നെഞ്ചിലും കുത്തേറ്റ അനുഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു.

---- facebook comment plugin here -----

Latest