Connect with us

ak balan

മാസപ്പടി വിവാദം കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറിയുണ്ടാക്കും: എ കെ ബാലന്‍

വിഷയം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവരാതിരുന്നതു പിണറായിയുടെ മറുപടി ഭയന്ന്

Published

|

Last Updated

തിരുവനന്തപുരം | മാസപ്പടി വിവാദം പൊട്ടിത്തെറി ഉണ്ടാക്കാന്‍ പോകുന്നത് കോണ്‍ഗ്രസിലും യു ഡി എഫിലും ആണെന്നു സി പി എം നേതാവ് എ കെ ബാലന്‍.

വിഷയം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവരാതിരുന്നതു പിണറായിയുടെ മറുപടി ഭയന്നാണ്. അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ യു ഡി എഫിന് എന്തായിരുന്നു തടസമെന്നും എ കെ ബാലന്‍ ചോദിച്ചു.

കോണ്‍ഗ്രസില്‍ ഇക്കാര്യത്തില്‍ വൈരുധ്യം മൂര്‍ച്ഛിക്കും. ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്ന അഭിപ്രായം ഇപ്പോള്‍ വിഡി സതീശന് ഉണ്ടോ എന്നും എ കെ ബാലന്‍ ചോദിച്ചു.

രണ്ടു റജിസ്‌ട്രേഡ് കമ്പനികള്‍ ബിസിനസ് ഇടപാടുകള്‍ നടത്തുന്നതില്‍ ഒരു തെറ്റുമില്ല. വീണയുടെ കമ്പനിയില്‍ നിന്നു സേവനം കിട്ടിയില്ല എന്നു കരാര്‍ നല്‍കിയ കമ്പനിക്കു പരാതിയില്ല. സാമ്പത്തിക ഇടപാടുകളെല്ലാം നടന്നതു ബാങ്ക് വഴിയാണ്.
പിണറായിയുടെ മകള്‍ക്കെതിരായ വിവാദം കേരള സമൂഹം പരമപുച്ഛത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

---- facebook comment plugin here -----

Latest