Connect with us

Kerala

മേയര്‍- കെ എസ് ആര്‍ ടി സി ഡ്രൈവര്‍ തര്‍ക്കം; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ പോലീസ് ചോദ്യം ചെയ്യുന്നു

കേസില്‍ നിര്‍ണായകമായ മെമ്മറി കാര്‍ഡ് ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ബസ് കണ്ടക്ടറെ പോലീസ് ചോദ്യം ചെയ്യുന്നു. ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുബിനെയാണ് തമ്പാനൂര്‍ പോലീസ് ചോദ്യം ചെയ്യുന്നത്.

കേസില്‍ നിര്‍ണായകമായ മെമ്മറി കാര്‍ഡ് ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. മേയര്‍ക്കും എംഎല്‍എക്കുമെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്. സംഭവ സമയം യദു ഓടിച്ചിരുന്ന ബസിന്റെ കണ്ടക്ടറാണ് സുബിന്‍.

കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെയും കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തിരുന്നു.