Connect with us

Prathivaram

സത്യാനന്തര കാലത്തെ നുണയൻ കാറ്റുകൾ

കൃത്യമായ രാഷ്ട്രീയവും വ്യക്തമായ ചരിത്രവും ഒരു പെൻഡുലം കണക്കെ മന്ദമായി നടനം ചെയ്യുന്നത് വായനക്കാരന് അനുഭവവേദ്യമാകുന്ന കഥകൾ. തെളിമയാർന്ന ഭാഷയുടെ നീരൊഴുക്കും സാഹിത്യത്തിലെ ദുർഘടമായ സങ്കേതങ്ങളുടെ നിരാസവും മേൽകഥകളുടെ സ്ഥായീഭാവവും ധനാത്മകതയുമാണ്. നമ്മുടെ വ്യാവഹാരിക ഭാഷയിലേക്ക് അത്ര തന്നെ വിദൂരമല്ലാത്ത കാലയളവിൽ കടന്നുവന്ന പോസ്റ്റ്ട്രൂത്ത് അഥവാ സത്യാനന്തരകാലം എന്ന വാക്കിന്റെ അർഥധ്വനികളെ അതീവ ലളിതമായി വരച്ചിടുന്നുണ്ട് ഈ കഥയിൽ.

Published

|

Last Updated

കുറ്റാകൂരിരുട്ടിൽ മരുക്കാടിലൂടെ നീണ്ടങ്ങനെ നടന്ന് പോകവേ പതുക്കെപ്പതുക്കെ പ്രഭാതത്തിലേക്ക് നടന്ന് കയറിയത് പോലെയുള്ള നിറവാണ് യാസർ അറഫാത്തിന്റെ ഓരോ കഥയും. കൃത്യമായ രാഷ്ട്രീയവും വ്യക്തമായ ചരിത്രവും ഒരു പെൻഡുലം കണക്കെ മന്ദമായി നടനം ചെയ്യുന്നത് വായനക്കാരന് അനുഭവവേദ്യമാകുന്ന കഥകൾ. യാസർ അറഫാത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കഥാസമാഹാരമാണ് “ഉളിയാടുംകുന്ന്’. സത്യാനന്തരകാലത്തിന്റെ ചുഴിയിൽ അകപ്പെട്ട് വിഭാന്ത്രിയിലൊടുങ്ങുന്ന ഒരു ഫീച്ചറെഴുത്തുകാരന്റെ അനുഭവാഖ്യാനമാണ് ഉളിയാടുംകുന്നിലെ ശീർഷകകഥ. നമ്മുടെ വ്യാവഹാരിക ഭാഷയിലേക്ക് അത്ര തന്നെ വിദൂരമല്ലാത്ത കാലയളവിൽ കടന്നുവന്ന പോസ്റ്റ്ട്രൂത്ത് അഥവാ സത്യാനന്തരകാലം എന്ന വാക്കിന്റെ അർഥധ്വനികളെ അതീവ ലളിതമായി വരച്ചിടുന്നുണ്ട് ഈ കഥയിൽ.

സത്യം ചെരുപ്പിടുമ്പോഴേക്കും അസത്യം ലക്ഷ്യത്തിലെത്തിയിരിക്കും എന്നത് നമുക്ക് വെറുമൊരു തമാശപ്പിച്ചാണെങ്കിലും നാമറിയാതെ പലപ്പോഴും അതിന്റെ അലകളിൽ പെട്ട് ഉഴറാറുണ്ടെന്നതാണ് നേര്.കുറ്റാകൂരിരുട്ടിൽ മരുക്കാടിലൂടെ നീണ്ടങ്ങനെ നടന്ന് പോകവേ പതുക്കെപ്പതുക്കെ പ്രഭാതത്തിലേക്ക് നടന്ന് കയറിയത് പോലെയുള്ള നിറവാണ് യാസർ അറഫാത്തിന്റെ ഓരോ കഥയും. കൃത്യമായ രാഷ്ട്രീയവും വ്യക്തമായ ചരിത്രവും ഒരു പെൻഡുലം കണക്കെ മന്ദമായി നടനം ചെയ്യുന്നത് വായനക്കാരന് അനുഭവവേദ്യമാകുന്ന കഥകൾ. യാസർ അറഫാത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കഥാസമാഹാരമാണ് “ഉളിയാടുംകുന്ന്’. സത്യാനന്തരകാലത്തിന്റെ ചുഴിയിൽ അകപ്പെട്ട് വിഭാന്ത്രിയിലൊടുങ്ങുന്ന ഒരു ഫീച്ചറെഴുത്തുകാരന്റെ അനുഭവാഖ്യാനമാണ് ഉളിയാടുംകുന്നിലെ ശീർഷകകഥ. നമ്മുടെ വ്യാവഹാരിക ഭാഷയിലേക്ക് അത്ര തന്നെ വിദൂരമല്ലാത്ത കാലയളവിൽ കടന്നുവന്ന പോസ്റ്റ്ട്രൂത്ത് അഥവാ സത്യാനന്തരകാലം എന്ന വാക്കിന്റെ അർഥധ്വനികളെ അതീവ ലളിതമായി വരച്ചിടുന്നുണ്ട് ഈ കഥയിൽ. സത്യം ചെരുപ്പിടുമ്പോഴേക്കും അസത്യം ലക്ഷ്യത്തിലെത്തിയിരിക്കും എന്നത് നമുക്ക് വെറുമൊരു തമാശപ്പിച്ചാണെങ്കിലും നാമറിയാതെ പലപ്പോഴും അതിന്റെ അലകളിൽ പെട്ട് ഉഴറാറുണ്ടെന്നതാണ് നേര്.

വ്യാപാരം, പള്ളി, മതസൗഹാർദം, കല തുടങ്ങി സംസ്‌കാരത്തിന്റെ നാനാവിധ കൊടിക്കൂറകൾക്ക് നേരേയും നുണയൻ കാറ്റ് ആഞ്ഞുവീശി സംഹരിക്കപ്പെടുന്നൊരു വർത്തമാനകാല ചിത്രം ഉൾവിരിഞ്ഞ് വരുന്നുണ്ട് ഉളിയാടുംകുന്നിൽ. “അതിനു ശേഷം എല്ലാവരും നുണകൾ പറയാൻ തുടങ്ങി. കാണെക്കാണെ നുണകൾ പ്രാർഥനാ മന്ത്രങ്ങൾ പോലുമായി. അതോടെ ഭൂതകാലത്തിന്റെ കുളിരുകൾ മുഴുവനും മാഞ്ഞുപോയി. ചരിത്രമില്ലാതെ ജീവിക്കുന്നവരാണ് ഈ തലമുറ…’ പ്രസ്തുത കഥയിൽ സത്യാനന്തരകാലത്തെ ഉജ്ജ്വലമായി വരച്ചിടുന്ന വരികളാണിത്.കുടികിടപ്പവകാശത്തിന് ആറടി ഭൂമിയുടെയെങ്കിലും കുഴിക്കാണവകാശം തെളിയിക്കാൻ സത്യവാങ്മൂലം വേണമെന്ന് നിബന്ധനയുള്ളൊരു നാട്ടിൽ തനിക്കും ഭാര്യക്കും മകൾക്കും വെറും പതിനെട്ടടി ഭൂമിക്ക് വേണ്ടി ദാമിയൻ ദല്ലാളിന്റെ മുമ്പിൽ കെഞ്ചുന്ന സൂചിമുനയുള്ളൊരു കഥയാണ് കുഴിക്കാണം.

ദുർഘടപാത താണ്ടി എത്തേണ്ടൊരു മലമുകളിലാണ് അവർക്ക് കണ്ടു വെച്ച സ്ഥലമുള്ളത്. പാട്ടുംപാടി മലകയറിയ മൂന്നു പേരും പക്ഷേ, തുഞ്ചത്തെത്തിയപ്പോൾ ദല്ലാളിന്റെ വിലപേശൽ അഥവാ കഴുകൻചിറകടിക്കു മുന്നിൽ കാൽതെന്നി വീഴുന്നതോടെ കഥയവസാനിക്കുകയാണ്. വായിച്ചു തീർന്നാലും മനസ്സിൽ നിന്നും തീപ്പൊരിയണയാത്ത അസാമാന്യ കഥയാണ് കുഴിക്കാണം.ഫെറ്റിഷിസം എന്ന മനോവൈകൃതത്തിന് അടിപ്പെട്ടൊരു കഥാപാത്രത്തെ അനാവരണം ചെയ്യുന്ന ശ്രദ്ധേയമായ കഥയാണ് മഞ്ഞുപാളി. ഒരിക്കലും നിനക്കാത്ത രീതിയിൽ ഒരാളുടെ മനസ്സിൽ കാമം തളിരിടുന്നു. പിന്നീടത് അചേതന വസ്തുവിലേക്ക് പരകായപ്രവേശം നടത്തുന്നു. ഒടുവിൽ ആ വസ്തുവിനെ വിട്ട് പിരിയാൻ പോലും മനസ്സ് വരാത്ത അവസ്ഥയിൽ എത്തിപ്പെടുന്നു. ഇത്രയുമാണ് കഥാതന്തുവെങ്കിലും കഥനവൈഭവം കൊണ്ടും പരിണാമഗുപ്തിയിലെ നാടകീയത കൊണ്ടും വ്യത്യസ്തത പുലർത്തുന്ന കഥയാണ് മഞ്ഞുപാളി.

കത്തി, ഗാട്ടുകാരൻ, രോഷം, ഓക്‌സ്ഫഡിന്റെ ഗ്രന്ഥകാരൻ, പാതിരാഖേദം തുടങ്ങി സാമൂഹികതലത്തിലേക്ക് പടർന്നേറുന്ന മനുഷ്യപ്പറ്റുള്ള ഒമ്പത് കഥകളാണ് ഉളിയാടുംകുന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാള – മലയാളേതര ഭാഷകളിലുള്ള ഇതിഹാസ കൃതികളിലെ കഥാപാത്രങ്ങളും ഗ്രന്ഥകാരന്മാരും ഈ രചയിതാവിന്റെ പല കഥകളിലും കടന്നുവരുന്നുണ്ട്. ഗ്രന്ഥകാരന്റെ പരന്ന വായനയുടെ സാക്ഷ്യവും എഴുത്തിൽ നവീനമായൊരു വഴിവെട്ടുന്നതിന്റെ അടയാളരേഖയുമാണത്.തെളിമയാർന്ന ഭാഷയുടെ നീരൊഴുക്കും സാഹിത്യത്തിലെ ദുർഘടമായ സങ്കേതങ്ങളുടെ നിരാസവും മേൽകഥകളുടെ സ്ഥായീഭാവവും ധനാത്മകതയുമാണ്. ദുർഗ്രാഹ്യതയുടെ കെട്ടുപാടുകളൊന്നുമില്ലാതെയാണ് യാസർ കഥയെഴുതുന്നത്. നേരനുഭവങ്ങളുടെ ആഴവും കാൽപ്പനികതയുടെ മനോഹാരിതയും ചിറകടിച്ചുയരുന്ന ഭാവനയും “ഉയിയാടുംകുന്ന്’ നെ വേറിട്ടതാക്കുന്നു. പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്. വില  90 രൂപ.

---- facebook comment plugin here -----

Latest