Connect with us

Kozhikode

'കോഴിക്കോട്ടത്തുറ' സ്പിരിച്വൽ വോയേജ് സമാപിച്ചു

Published

|

Last Updated

കാരന്തൂർ | മർകസ് ശരീഅത് കോളേജ് വിദ്യാർഥി യൂണിയൻ ഇഹ്‌യാഉസ്സുന്ന ഈ വരുന്ന 13, 14 തിയ്യതികളിൽ  സംഘടിപ്പിക്കുന്ന ഖാഫ് ആർട്സ് ഫെസ്റ്റിൻ്റെ ഭാഗമായി കോഴിക്കോട്ടത്തൂറ എന്ന ശീർഷകത്തിൽ  പ്രമേയാധിഷ്ഠിതമായി സ്പിരിച്വൽ വോയേജ് സംഘടിപ്പിച്ചു. ഇന്നലെ വൈകീട്ടോടെ ആരംഭിച്ച ഈ പൈതൃക സഞ്ചാരത്തിൽ കോഴിക്കോട് മിശ്കാൽ പള്ളി, മുച്ചുന്തി പള്ളി, ബീച്ച്, ജിഫ്‌രി ഹൗസ് എന്നീ പ്രധാന കേന്ദ്രങ്ങളിൽ വെച്ച് വ്യത്യസ്ത ചർച്ചാ സംഗമങ്ങൾ നടന്നു.
മസ്ജിദുകൾ: മുസ്‌ലിം സാമൂഹ്യ നിർമിതിയുടെ പണിപ്പുരകൾ, ഇസ്‌ലാമിൻ്റെ സഞ്ചാരവും സഞ്ചരിക്കുന്ന മുസ്‌ലിമും എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളിൽ എൻ.ബി സിദ്ദീഖ് ബുഖാരി, ഇല്യാസ് സഖാഫി കൂമണ്ണ, ഫാളിൽ നൂറാനി അസ്സഖാഫി  തുടങ്ങിയവർ ചർച്ച നയിച്ചു.
തങ്ങൾ പരമ്പരയുടെ കേരളീയ മഹിമ എന്ന വിഷയത്തിൽ സയ്യിദ് അലി ബാഫഖി തങ്ങളുടെ സംസാരം വിദ്യാർഥികൾക്ക് ആത്മീയ ഉണർവ് നൽകി.
---- facebook comment plugin here -----

Latest