Connect with us

Techno

ഐഫോണ്‍ 15 സെപ്തംബറില്‍ എത്തും

സെപ്തംബര്‍ 12നാണ് ലോഞ്ച് ഇവന്റ് നടക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഐഫോണ്‍ 15 സീരീസ് സെപ്തംബറില്‍ നടക്കുന്ന ലോഞ്ച് ഇവന്റില്‍ വെച്ച് അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. അവതരണ തിയ്യതി കഴിഞ്ഞ ദിവസം ആപ്പിള്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെപ്തംബര്‍ 12നാണ് ലോഞ്ച് ഇവന്റ് നടക്കുന്നത്. സെപ്തംബര്‍ 12ന് കുപെര്‍ട്ടിനോയില്‍ വെച്ചാണ ഇവന്റ് നടക്കുന്നത്.

വണ്ടര്‍ലസ്റ്റ് എന്ന പേരാണ് ഇവന്റിന് നല്‍കിയിരിക്കുന്നത്. കുപെര്‍ട്ടിനോയിലെ ആപ്പിള്‍ പാര്‍ക്കിലാണ് ഇവന്റ് നടക്കുക. ഈ ഇവന്റില്‍ വച്ച് നാല് പുതിയ തലമുറ ഐഫോണുകള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിള്‍ ഐഫോണ്‍ 15 സീരീസില്‍ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഐഫോണ്‍ 15 പ്രോ മാക്സ് എന്ന വില കൂടിയ മോഡല്‍ പെരിസ്‌കോപ്പ് കാമറയുമായിട്ടായിരിക്കും വരുന്നതെന്നും സൂചനകളുണ്ട്. ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവ എ17 ബയോണിക് പ്രോസസറിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

 

Latest