Connect with us

Saudi Arabia

ആദ്യ ഹജ്ജ് വിമാനം പുണ്യഭൂമിയിലെത്തി ; ആദ്യമെത്തിയത് ഇന്ത്യയില്‍ നിന്നുള്ള വിമാനം

ഹൈദരാബാദില്‍ നിന്നുള്ള 283 തീര്‍ത്ഥാടകരാണ് ആദ്യ അതിഥികളായി പ്രവാചക നഗരിയിലിറങ്ങിയത്.

Published

|

Last Updated

മദീന | പ്രവചക നഗരിയില്‍ ത്വലഅലിന്റെ ഈരടിയില്‍ വിശ്വാസികളെ വരവേറ്റ് മദീനക്കാര്‍. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനയുള്ള ഹാജിമാരുടെ ആദ്യ ഹജ്ജ് വിമാനം മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. ഇന്ത്യയിലെ ഹൈദരാബാദില്‍ നിന്നുള്ള 283 തീര്‍ത്ഥാടകരാണ് ആദ്യ അതിഥികളായി പ്രവാചക നഗരിയിലിറങ്ങിയത്.

പൂക്കള്‍ വിതറിയും,പനിനീര്‍ തെളിച്ചും,സമ്മാനങ്ങളും, ഈത്തപ്പഴവും മധുരവും നല്‍കി് മദീനക്കാര്‍ ഹാജിമാരെ വരവേറ്റു. സഊദി ഗതാഗത – ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍-ജാസര്‍, ഹജ്ജ് – ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടകരെ സ്വീകരിച്ചു. സഊദി ഹജ്ജ് ഉംറ മന്ത്രാലയം ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ ഹജ്ജ് മിഷന്‍, മലയാളകളുടേത് ഉള്‍പ്പെടെ നിരവധി സന്നദ്ധ സംഘടനകളും ഹാജിമാരെ സ്വീകരിക്കാനെത്തി.

തീത്ഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിനും, മികച്ച സേവനങ്ങള്‍ നല്കുന്നതിനുമായി രാജ്യത്തെ ആറ് വിമാനത്താവളങ്ങളിലൂടെ 7,700 വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്. ഹാജിമാര്‍ സഊദിയില്‍ പ്രവേശിച്ചതുമുതല്‍ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങുന്നത് വരെ അല്‍-ഹറമൈന്‍, അല്‍-മഷെര്‍ ട്രെയിനുകള്‍ 5,000-ലധികം സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു

ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് വേളയില്‍ മദീനയില്‍ ഒരുക്കിയ താമസ സൗകര്യങ്ങള്‍, ഇന്ത്യന്‍ ഹജ് മിഷന്‍ ഓഫീസ് കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തിയിരുന്നതിനായി ഇന്ത്യന്‍ അംബാസഡറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു.

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest