Connect with us

Kerala

കബാലിക്ക് മുന്നിൽ യുവാവിൻ്റെ പരാക്രമം; വാഹനങ്ങൾ ആക്രമിച്ച് കാട്ടാന

റോഡിലുണ്ടായിരുന്ന കാർ കൊമ്പ് കൊണ്ട് ഉയർത്താൻ ശ്രമിക്കുകയും ചെയ്തു.

Published

|

Last Updated

അതിരപ്പിള്ളി | അതിരപ്പിള്ളി- മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ നാട്ടുകാർ കബാലി എന്ന് വിളിക്കുന്ന കാട്ടാനക്ക് മുമ്പിൽ യുവാവിന്റെ പരാക്രമം. യുവാവിന് നേരെ തിരിഞ്ഞ ആന, കെ എസ് ആർ ടി സി ഡ്രൈവർ തുടരെ ഹോണടിച്ചതിനാലാണ് കാട്ടിലേക്ക് പോയത്. അല്ലായിരുന്നെങ്കിൽ യുവാവിൻ്റെ ജീവൻ അപകടത്തിലാകുമായിരുന്നു.

ഞായറാഴ്ച വൈകിട്ടാണ് സംഭവം. അമ്പലപ്പാറ ഗേറ്റിന് സമീപം പെൻസ്റ്റോക്കിന് മുമ്പ് കാടിനകത്ത് നിന്ന് കബാലി വാഹനങ്ങൾക്ക് മുമ്പിലേക്ക് ഇറങ്ങുകയും റോഡിലുണ്ടായിരുന്ന കാർ കൊമ്പ് കൊണ്ട് ഉയർത്താൻ ശ്രമിക്കുകയും ചെയ്തു. റോഡിന് കുറുകെ നിൽക്കുകയും ചെയ്തു.

ഇതിനിടെ യുവാവ് കബാലിക്ക് അടുത്തെത്തുകയും പ്രകോപനപരമായ രീതിയിൽ പെരുമാറുകയും ചെയ്തു. ഈ റൂട്ടിൽ പലപ്പോഴും കബാലി അക്രമാസക്തനാകാറുണ്ട്. പലപ്പോഴും യാത്രക്കാർ പ്രകോപിപ്പിക്കാറുമുണ്ട്.