Connect with us

Kerala

തിരുവല്ല പുളിക്കീഴില്‍ കണ്ടെത്തിയ മൃതദേഹം പെണ്‍കുഞ്ഞിന്റേത്; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

പുഴുവരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസത്തെ പഴക്കം കണക്കാക്കുന്നു.

Published

|

Last Updated

പത്തനംതിട്ട | തിരുവല്ല പുളിക്കീഴില്‍ കണ്ടെത്തിയ മൃതദേഹം പെണ്‍കുഞ്ഞിന്റേത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.

പുഴുവരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസത്തെ പഴക്കം കണക്കാക്കുന്നു. അരയില്‍ കറുത്ത ചരട് കെട്ടിയിരുന്നു.

ഇന്നലെ വൈകിട്ട് ആറോടെ ചതുപ്പു നിലത്താണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും.

---- facebook comment plugin here -----

Latest