Connect with us

National

പക്ഷി ഇടിച്ചു; എയര്‍ ഏഷ്യ വിമാനം യാത്ര റദ്ദാക്കി

വിമാനത്തില്‍ 180-ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു.

Published

|

Last Updated

ലക്നോ | പറന്നുപൊങ്ങാനിരിക്കെ പക്ഷി ഇടിച്ചെന്ന് സംശയിച്ചതിനെ തുടര്‍ന്ന് എയര്‍ഏഷ്യ വിമാനം ടേക്ക് ഓഫ് റദ്ദാക്കി. ഉത്തർ പ്രദേശ് തലസ്ഥാനമായ ലക്നോയിലെ ചൗധരി ചരണ്‍ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. കൊല്‍ക്കത്തയിലേക്കുള്ളതായിരുന്നു വിമാനം.

രാവിലെ 11 മണിയോടെയാണ് സംഭവം. വിമാനത്തില്‍ 180-ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ക്കായി പകരം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

Latest