Connect with us

Alappuzha

യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു; ഒരാള്‍ മരിച്ചു

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴയില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബൈക്കോടിച്ച ചെറിയനാട് അരിയണ്ണൂര്‍ശ്ശേരി ഗ്രാമം കോളനിയില്‍ അമൃതം വീട്ടില്‍ ആരോമല്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചെറിയനാട് അരിയണ്ണൂര്‍ശ്ശേരി ഗ്രാമം കോളനിയില്‍ പുത്തന്‍ തറയില്‍ വിഷ്ണു വിജയനാണ് പരുക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകീട്ട് അഞ്ചരയോടെ പേരിശേരി-ഓട്ടാഫീസ് റോഡില്‍ നെടുവരംകോട് എസ് എന്‍ കോളജ് ജങ്ഷന് സമീപത്താണ് അപകടമുണ്ടായത്.

---- facebook comment plugin here -----

Latest