Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്:പ്രതിക്ക് 16 വര്‍ഷം തടവ്

പോക്‌സോ ആക്ടിലെ വിവിധ വകുപ്പ് പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 506(1) വകുപ്പ് പ്രകാരവുമാണ് ശിക്ഷ.

Published

|

Last Updated

കാഞ്ഞങ്ങാട് | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 16 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. തളങ്കര നവാബ് മന്‍സിലില്‍ ടിഎ അബുവിനെയാണ് (65) ശിക്ഷിച്ചത്. പ്രതി 60,000 രൂപ പിഴയും കെട്ടിവക്കണം. പിഴ അടയ്ക്കാത്ത പക്ഷം ആറുമാസം അധിക തടവനുഭവിക്കണം.

പോക്‌സോ ആക്ടിലെ വിവിധ വകുപ്പ് പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 506(1) വകുപ്പ് പ്രകാരവുമാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജി സി സുരേഷ് കുമാര്‍ പ്രതിക്ക് ശിക്ഷ വിധിച്ചത്.  പ്രതി 2022 ജൂണിലും 2022 സെപ്തംബറിലും ഒമ്പതുവയസുകാരിയെ ലൈംഗിക ആക്രമണത്തിന് വിധേയമാക്കിയെന്നാണ് കേസ്. സംഭവം വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

വനിത പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രതിക്കെതിരെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ആയിരുന്ന പി ചന്ദ്രികയാണ്.

Latest