assam accident
അസമില്‍ ഓട്ടോയും ട്രക്കും കൂട്ടിയിടിച്ച് പത്ത് മരണം
ഛട് പൂജ കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്

ഗുവാഹത്തി | അസമിലെ കരീംഗഞ്ചില്‍ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് പേര്‍ മരിച്ചു. ഒമ്പത് പേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. അപകടത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്. ഛട് പൂജ കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍ ദിശയില്‍ നിന്ന് വന്ന ട്രക്ക് ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃസാക്ഷികളെ ഉദ്ദരിച്ച് പോലീസ് പറഞ്ഞു.
---- facebook comment plugin here -----