Connect with us

Kerala

അടഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് നികുതി; നിര്‍ദേശത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി

നികുതി വര്‍ധന ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രവാസികള്‍ക്കും അടഞ്ഞുകിടക്കുന്ന വീടുകള്‍ക്കും നികുതി ഈടാക്കില്ലെന്നും ധനമന്ത്രി നിയസഭയെ അറിയിച്ചു.

Published

|

Last Updated

തിരുവനന്തപുരം |  അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി വര്‍ധിപ്പിക്കുമെന്ന നിര്‍ദേശത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി. നികുതി വര്‍ധന ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രവാസികള്‍ക്കും അടഞ്ഞുകിടക്കുന്ന വീടുകള്‍ക്കും നികുതി ഈടാക്കില്ലെന്നും ധനമന്ത്രി നിയസഭയെ അറിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സബ്മിഷന് മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന ബജറ്റില്‍ അടഞ്ഞുകിടക്കുന്ന വീടിന് നികുതി ഏര്‍പ്പെടുത്തുന്നത് തദ്ദേശ വകുപ്പ് ആലോചിക്കണം എന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ എത്ര ശതമാനം നികുതിയെന്ന് വ്യക്തമാക്കിയിരുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി നികുതി ഏര്‍പ്പെടുത്തുന്നതെന്നായിരുന്നു നിര്‍ദേശത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ നികുതി നിര്‍ദേശം നടപ്പാക്കേണ്ടതില്ലെന്ന് ആ ഘട്ടത്തില്‍ തന്നെ തീരുമാനിച്ചിരുന്നതായാണ് ഇന്ന് മറുപടിയില്‍ ധനമന്ത്രി പറഞ്ഞു

Latest