National
തമിഴ്‌നാട്ടുകാരായ മൂന്ന് പേരെ കര്‍ണാടക വനംവകുപ്പ് വെടിവെച്ച് കൊന്നു; സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി വിജയ്
പശുക്കളെ തെരഞ്ഞു പോയവരെ വെടിവച്ചു കൊന്നെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.
ചെന്നൈ | പശുവിനെ അന്വേഷിച്ച് വനത്തില്‍ കയറിയ തമിഴ്‌നാട്ടുകാരായ മൂന്ന് പേരെ കര്‍ണാടക വനംവകുപ്പ് വെടിവെച്ച് കൊന്ന സംഭവത്തെ അപലപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. കര്‍ണാടക ചാമരാജ് നഗറില്‍ ഉണ്ടായ സംഭവത്തില്‍ കര്‍ണാടക വനംവകുപ്പിന്റെ വിശദീകരണം സ്വീകാര്യമല്ലെന്നും ഉന്നതതല അന്വേഷണം വേണമെന്നും വിജയ് ആവശ്യപ്പെട്ടു.
വിഷയത്തില്‍ വിജയ് മൗനം പാലിക്കുന്നതായി സ്റ്റാലിന്‍ ആരോപിച്ചതിനു പിന്നാലെയാണ് വിശദീകരണം. മൂന്നുപേരുടെ കൊലപാതകത്തില്‍ കര്‍ണാടക പോലീസ് ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തുകൊണ്ടുള്ള എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പശുക്കളെ തെരഞ്ഞു പോയവരെ വെടിവച്ചു കൊന്നെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.
കുടുംബാംഗങ്ങളുടെ പരാതിയിലാണ് നടപടിയെന്ന് ഐ ജി അറിയിച്ചു. ബന്ധുക്കള്‍ അനുവാദം നല്‍കാത്തതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇനിയും തുടങ്ങാനായിട്ടില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യമുയര്‍ന്നു.
Content Highlights:
Tamizhaga Vetri Kazhagam leader C Joseph Vijay condemned the killing of three Tamil Nadu men by Karnataka forest officials. He rejected the explanation given by Karnataka authorities and demanded a high-level probe. Police registered an FIR against seven forest personnel based on family complaints.



