National
ശൈഖ് ഹസീനയെ വിട്ടുനൽകണം; ഇന്ത്യ സന്ദർശനത്തിന് നിബന്ധനകൾ വെച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ
ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിച്ച ശൈഖ് ഹസീന ന്യൂഡൽഹിയിൽ പരസ്യമായി വാർത്താസമ്മേളനം നടത്തിയത് സന്ദർശന അന്തരീക്ഷത്തെ വഷളാക്കിയെന്നാണ് ബംഗ്ലാദേശിന്റെ നിലപാട്.
ന്യൂഡൽഹി | ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ (Tarique Rahman) നിർദ്ദിഷ്ട ഇന്ത്യ സന്ദർശനം നടക്കണമെങ്കിൽ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെയും (Sheikh Hasina) മറ്റ് കുറ്റവാളികളെയും ഇന്ത്യ കൈമാറണമെന്ന് നിബന്ധനവെച്ച് ബംഗ്ലാദേ . ദ്വിരാഷ്ട്ര സന്ദർശനവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ആഴ്ചകളായി ചർച്ച നടത്തി വരുന്നതിനിടെയാണ് ബംഗ്ലാദേശ് നിബന്ധന മുന്നോട്ടുവെച്ചത്.
ഓഗസ്റ്റ് 5ന് ന്യൂഡൽഹിയിൽ ശൈഖ് ഹസീന നടത്തിയ പൊതു പരിപാടി ഈ ചർച്ചകളെ പ്രതികൂലമായി ബാധിച്ചതായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയ വക്താവ് എ കെ എം ഷാഹിദുൽ കരീം പറഞ്ഞു. സന്ദർശനത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ശൈഖ് ഹസീന ഉൾപ്പെടെയുള്ള ഒളിവിൽ കഴിയുന്ന കുറ്റവാളികളെ ഉടനടി വിട്ടുനൽകണമെന്നും, ഷഹീദ് ഷരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതക കേസ് പ്രതികളെ ഉഭയകക്ഷി എക്സ്ട്രാഡിഷൻ ട്രീറ്റി (Extradition Treaty) വ്യവസ്ഥകൾ പ്രകാരം ബംഗ്ലാദേശിന് കൈമാറണമെന്നും ബംഗ്ലാദേശ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും വക്താവ് അറിയിച്ചു. സമത്വം, പരമാധികാരം, ദേശീയ അന്തസ്സ്, പരസ്പര ബഹുമാനം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ എന്നിവ അടിസ്ഥാനമാക്കി സൗഹൃദ ബന്ധം പുലർത്തുന്ന ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയമായിരിക്കും രാജ്യം തുടരുകയെന്നും പ്രസ്താവനയിൽ പറയുന്നു.
ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിച്ച ശൈഖ് ഹസീന ന്യൂഡൽഹിയിൽ പരസ്യമായി വാർത്താസമ്മേളനം നടത്തിയത് സന്ദർശന അന്തരീക്ഷത്തെ വഷളാക്കിയെന്നാണ് ബംഗ്ലാദേശിന്റെ നിലപാട്. എന്നാൽ ഹസീന പങ്കെടുത്ത പരിപാടിയുമായി ഇന്ത്യ ഗവൺമെന്റിന് യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ അഭ്യർത്ഥന പരിശോധിച്ച് വരികയാണെന്നാണ് ഇന്ത്യ നൽകുന്ന വിശദീകരണം.
2024 ഓഗസ്റ്റിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഭരണത്തിൽ നിന്ന് പുറത്തായ ശൈഖ് ഹസീന ഇന്ത്യയിലേക്ക് അഭയം തേടുകയും നിലവിൽ ഇന്ത്യയിൽ തുടരുകയുമാണ്.
Content Highlights
Bangladesh states PM Tarique Rahman’s visit to India depends on Sheikh Hasina’s extradition. Dhaka raised concerns over Hasina’s public address in New Delhi. India says the extradition request is under examination.

