Connect with us

Kozhikode

എസ് വൈ എസ് ആദര്‍ശ ക്വിസ് നാളെ

കാമ്പയിന്റ ഭാഗമായി ആദര്‍ശ ക്വിസ് കൈപുസ്തകം പതിനായിരത്തിലധികം കോപ്പികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം നടത്തി

Published

|

Last Updated

കോഴിക്കോട്  | അഹ്ലുസ്സുന്നയാണ് ശരി എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന ആദര്‍ശ കാമ്പയിനിന്റെ ഭാഗമായി കോഴിക്കോട് ജില്ല കമ്മിറ്റി ‘100 ചോദ്യങ്ങള്‍ 100 ഉത്തരങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന ആദര്‍ശ ക്വിസ് വ്യാഴാഴ്ച വൈകിട്ട് 5.30 മുതല്‍ 6 വരെ ഓണ്‍ലൈന്‍ വഴി നടക്കും.

1, 2, 3 സ്ഥാനം നേടുന്നവര്‍ യഥാക്രമം 3000/2000/1000 രൂപയുടെ ആദര്‍ശ കിറ്റും ഉന്നത വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നു.സംഘടനപ്രവര്‍ത്തകര്‍,അനുഭാവികള്‍,കുടുംബിനികള്‍, ശരീഅത്ത് വിമന്‍സ് കോളേജ് വിദ്യാര്‍ത്ഥികളടക്കം ആയിരങ്ങള്‍ പങ്കെടുക്കുമെന്ന് എസ് വൈ എസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നറിച്ചു.

കാമ്പയിന്റ ഭാഗമായി ആദര്‍ശ ക്വിസ് കൈപുസ്തകം പതിനായിരത്തിലധികം കോപ്പികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം നടത്തി.സോണ്‍ കേന്ദ്രങ്ങളില്‍ ആദര്‍ശ സഞ്ചാരം, ഗ്രാമങ്ങളില്‍ ആദര്‍ശ പ്രഭാഷണം, തെരെഞ്ഞെടുക്കപ്പെട്ട അറുപത് പേര്‍ക്ക് രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന ആദര്‍ശ പഠന സംരംഭം തുടങ്ങിയ വിവിധ പദ്ധതികളും അവിഷ്‌കരിച്ച് നടന്നുകൊണ്ടിരിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ ജില്ല ദഅവ പ്രസിഡണ്ട് ഇബ്രാഹീം സഖാഫി അദ്ധ്യക്ഷത വഹിച്ചു.എപി അന്‍വര്‍ സഖാഫി ഉദ്ഘാടനം ചെയ്തു.അബ്ദുല്ല ലത്തിഫി, ദുല്‍കിഫ് ല്‍ സഖാഫി കാരന്തൂര്‍ പങ്കെടുത്തു.സ്വാദിഖ് സഖാഫി കാന്തപുരം സ്വാഗതവും നന്ദിയും പറഞ്ഞു

 

Latest