Malappuram
സയ്യിദ് ഹബീബുൽ ബുഖാരിയുടെ മാതാവ് നിര്യാതയായി
മയ്യിത്ത് നിസ്കാരം വെള്ളി രാവിലെ ഒമ്പതിന് ചെങ്കുവെട്ടികുണ്ട് ജുമാമസ്ജിദിൽ.

കോട്ടക്കൽ | ഐ സി എഫ് ഇന്റർനാഷണൽ ഫിനാൻസ് സെക്രട്ടറിയും സഊദി നാഷനൽ കമ്മിറ്റി പ്രസിഡന്റുമായ സയ്യിദ് ഹബീബുർറഹ്മാൻ അൽ ബുഖാരിയുടെ മാതാവും പരേതനായ മുത്തുകോയ തങ്ങളുടെ (ചങ്കുവെട്ടിക്കുണ്ട് മുൻഖാസി) ഭാര്യയുമായ സയ്യിദത്ത് ഖദീജ ബീവി (78) നിര്യാതയായി.
മയ്യിത്ത് നിസ്കാരം വെള്ളി രാവിലെ ഒമ്പതിന് ചെങ്കുവെട്ടികുണ്ട് ജുമാമസ്ജിദിൽ. മറ്റ് മക്കൾ: കുഞ്ഞിക്കോയ തങ്ങൾ, മുഹമ്മദ് കോയ തങ്ങൾ (മഹല്ല് ഖാസി ), ആറ്റക്കോയ തങ്ങൾ, സൈനുദ്ദീൻ കോയ തങ്ങൾ അഹ്സനി കാമിൽ സഖാഫി, ശിഹാബ് കോയ തങ്ങൾ, ഫസൽ പൂക്കായ തങ്ങൾ, സൈനബ ബീവി, ആഇശ ബീവി, ഫാത്വിമ ബീവി,
മരുമക്കൾ: ഹനീഫ തങ്ങൾ അൽ ഐദറൂസി പെരിന്തൽമണ്ണ, ശിഹാബുദ്ദീൻ ഇമ്പിച്ചി കോയതങ്ങൾ ജമലുല്ലൈലി കാട്ടുകുക്കെ. മയ്യിത്ത് നിസ്കാരവും പ്രത്യേകം പ്രാർഥനയും നടത്തണമെന്ന് ഐ സി എഫ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
---- facebook comment plugin here -----