Kerala
ഔദ്യോഗിക വാഹനം എത്താന്‍ വൈകി; സുരേഷ് ഗോപി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തു
ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് സംഭവം.
ആലപ്പുഴ| ഔദ്യോഗിക വാഹനം എത്താന്‍ വൈകിയതിനെത്തുടര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തു. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് സംഭവം.
ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് ഇറങ്ങിയ സമയത്ത് ഔദ്യോഗിക വാഹനം സ്ഥലത്തുണ്ടായിരുന്നില്ല. സ്ഥലത്തെ തിരക്കും സമീപത്തെ പാലത്തിന്റെ നിര്‍മാണത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണവുമാണ് ഔദ്യോഗിക വാഹനം എത്തുന്നതിന് തടസ്സമായത്.
എന്നാല്‍ അദ്ദേഹം അവിടെയുണ്ടായിരുന്ന ഓട്ടോറിക്ഷയില്‍ കയറി താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. വാഹനം വേഗത്തില്‍ എത്തുമെന്ന് സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചെങ്കിലും സുരേഷ് ഗോപി കൂട്ടാക്കിയില്ല.
താമസസ്ഥലത്ത് എത്തിയ ശേഷം ഔദ്യോഗിക വാഹനത്തില്‍ യാത്രതുടര്‍ന്നു.നേരത്തെ ആലപ്പുഴയിലെ മണ്ണാര്‍ശാല ക്ഷേത്രത്തിലെ പരിപാടിക്കിടെയും സമാനമായ സംഭവം ഉണ്ടായിരുന്നു.
Content Highlights:
Union Minister Suresh Gopi took an autorickshaw in Alappuzha after his official car was delayed due to heavy traffic and local bridge construction work. Despite police assurance that his car would arrive soon, he chose to ride the auto to his residence before continuing his journey.



