Connect with us

Kerala

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് വേനല്‍ മഴക്ക് സാധ്യത

മഴ മുന്നറിയിപ്പിന് പിന്നാലെ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം |  കേരളത്തില്‍ ഇന്നും വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിങ്ങനെ ഏഴ് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.. അതേസമയം അഞ്ച്, ആറ് തീയതികളില്‍ സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പുകള്‍ നിലവില്ല. മഴ മുന്നറിയിപ്പിന് പിന്നാലെ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, വേഗത സെക്കന്‍ഡില്‍ 20 സെ.മീറ്ററിനും 40 സെ.മീറ്ററിനും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കടലാക്രമണ ഭീഷണിയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

---- facebook comment plugin here -----

Latest