Connect with us

Kerala

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് സെന്‍സോറിയം ഫെബ്രുവരി 9,10,11ന്

സ്രഷ്ടാവിനെക്കുറിച്ചുള്ള സ്ഥിരമായ വിചാരം വഴി സൂഫിലോകം ജനങ്ങള്‍ക്ക് ചെയ്ത മാതൃകാപരമായ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അതിന്റെ ശരിയായ തുടര്‍ച്ചയാണ് ഉണ്ടാവേണ്ടതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം കോടമ്പുഴ ബാവ മുസ്ലിയാര്‍ പറഞ്ഞു

Published

|

Last Updated

കോഴിക്കോട് |  സ്രഷ്ടാവിനെക്കുറിച്ചുള്ള സ്ഥിരമായ വിചാരം വഴി സൂഫിലോകം ജനങ്ങള്‍ക്ക് ചെയ്ത മാതൃകാപരമായ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അതിന്റെ ശരിയായ തുടര്‍ച്ചയാണ് ഉണ്ടാവേണ്ടതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം കോടമ്പുഴ ബാവ മുസ്ലിയാര്‍ പറഞ്ഞു. എസ് എസ് എഫ് സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് ഇസ്ലാമിക് സെന്‍സോറിയത്തിന്റെ പ്രഖ്യാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് സെന്‍സോറിയം 2024 ഫെബ്രുവരി 9, 10, 11 തീയതികളില്‍ മലപ്പുറത്ത് നടക്കും. ഫറോക്ക് കോടാമ്പുഴയില്‍ ചേര്‍ന്ന പ്രഖ്യാപനസംഗമത്തില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് അലി ബുഖാരി അധ്യക്ഷത വഹിച്ചു. അലി ബാഖവി ആറ്റുപുറം വിഷയാവതരണം നടത്തി. മുഹമ്മദ് അനസ് അമാനി കര്‍മപദ്ധതി അവതരിപ്പിച്ചു. ഡോ. എം എസ് മുഹമ്മദ്, അബ്ദുല്ല സഖാഫി സംസാരിച്ചു

 

Latest