Eranakulam
പാലാരിവട്ടത്ത് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍
എറണാകുളത്ത് ക്യാബിന്‍ ക്രൂ കോഴ്‌സിന് പഠിക്കുന്ന കൊല്ലം സ്വദേശി ആര്‍ഷയെയാണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊച്ചി | വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍. പാലാരിവട്ടത്താണ് സംഭവം.
എറണാകുളത്ത് ക്യാബിന്‍ ക്രൂ കോഴ്‌സിന് പഠിക്കുന്ന കൊല്ലം സ്വദേശി ആര്‍ഷയെയാണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പാലാരിവട്ടത്ത് പേയിംഗ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു ആര്‍ഷ. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)