Career Notification
സ്റ്റാഫ് സെലക്ഷന് കമ്മീഷന് കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ ഫെബ്രുവരി ആറിന്; ഹാള്‍ടിക്കറ്റ് യാത്രാരേഖയായി പരിഗണിക്കും
ഇടുക്കി | സ്റ്റാഫ് സെലക്ഷന് കമ്മീഷന് മുന്‍ നിശ്ചയ പ്രകാരം രാജ്യവ്യാപകമായി നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (ടൈര്‍-3) വിവരണാത്മക രീതിയിലുള്ള പരീക്ഷ ഫെബ്രുവരി ആറിന് ഞായറാഴ്ച കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായി നടത്തും. രാവിലെ 11 മുതല്‍ 12 വരെയാണ് പരീക്ഷ.
ഞായറാഴ്ച ലോക്ക്ഡൗണ്‍ ആണെങ്കിലും പരീക്ഷ മുടക്കമില്ലാതെ കൃത്യമായി നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാര്‍ക്കും അന്നേ ദിവസം പരീക്ഷാവശ്യത്തിനായി യാത്ര ചെയ്യുന്നതിന് തടസ്സമുണ്ടാകാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ നടത്തുന്നതിന് സംസ്ഥാന പോലീസ് മേധാവിക്ക് സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികളുടെ ഇ അഡ്മിറ്റ് കാര്‍ഡ്/ഹാള്‍ ടിക്കറ്റ്, ജീവനക്കാരുടെ ഓഫീസ്, കോളജ് തിരിച്ചറിയല്‍ രേഖ എന്നിവ ഈ ആവശ്യത്തിന് മാത്രമായി യാത്രാരേഖയായി കണക്കാക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.