Organisation
എസ് എസ് എഫ് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് സെന്‍സോറിയത്തിന് തുടക്കം
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടി സമസ്ത ജനറല്‍ സെക്രട്ടറി സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്തു.
സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് സെന്‍സോറിയത്തിന് പ്രാരംഭം കുറിച്ച് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍ പതാക ഉയര്‍ത്തുന്നു.
തൃശൂര്‍ | എസ് എസ് എഫ് കേരളയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് സെന്‍സോറിയത്തിന് തൃശൂര്‍ ചെറുതുരുത്തിയില്‍ പ്രൗഢ തുടക്കം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടി സമസ്ത ജനറല്‍ സെക്രട്ടറി സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്തു.
ആദ്യ ദിനത്തിലെ വിവിധ സെഷനുകളില്‍ ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, താഴപ്ര മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, പി എസ് കെ മൊയ്ദു ബാഖവി മാടവന, ഇസ്സുദ്ധീന്‍ കാമില്‍ സഖാഫി കൊല്ലം, അലവി സഖാഫി കൊളത്തൂര്‍, അബ്ദുല്ല അഹ്‌സനി ചെങ്ങാനി, എന്‍ എം സ്വാദിഖ് സഖാഫി, ഫള്ല്‍ അഹ്‌സനി നേതൃത്വം നല്‍കി. നാളെ പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, ഐ എം കെ ഫൈസി കല്ലൂര്‍, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം തുടങ്ങിയ പണ്ഡിത പ്രമുഖര്‍ വിവിധ പഠന സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
‘സമസ്ത: സമഗ്രതയുടെ സഞ്ചാരം’ എന്ന പ്രമേയത്തില്‍ രണ്ട് വേദികളിലായി വിവിധ സെഷനുകളും അവതരണങ്ങളും നടക്കും. ഇസ്‌ലാമിക വിജ്ഞാന ലോകത്തെ വിവിധ ജ്ഞാന ശാഖകള്‍, കേരളീയ ഉലമാക്കളുടെ വൈജ്ഞാനിക സംഭാവനകള്‍, സനദ് എന്നിവയുടെ വൈവിധ്യമാര്‍ന്ന ആവിഷ്‌കാരങ്ങളും പരിപാടിയോടനുബന്ധിച്ച് നടക്കുന്നുണ്ട്.





