Connect with us

srilankan economic crisis

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജ്യംവിട്ടു

ഭാര്യക്കും രണ്ട് അംഗരക്ഷകര്‍ക്കുമൊപ്പം മാലിദ്വീപില്‍ അഭയം തേടി; ബേസില്‍ രജപ്കസെ അമേരിക്കയിലേക്ക്‌

Published

|

Last Updated

കൊളംബോ | ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ രാജ്യം വിട്ടു മാലിദ്വീപില്‍ അഭയം തേടിയതായി റിപ്പോര്‍ട്ട്. ഭാര്യക്കും രണ്ട് അംഗരക്ഷകര്‍ക്കുമൊപ്പം വ്യോമസേനയുടെ പ്രത്യേതക വിമാനത്തിലാണ് അദ്ദേഹം മാലിദ്വീപിലെത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹം മാലിദ്വീപിലേക്ക് കടന്നത്‌ സഹോദരനും ലങ്കന്‍ മുന്‍ധനമന്ത്രിയുമായ ബേസില്‍ രാജപ്കസെ അമേരിക്കയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. ഇന്ന് രാജിവെക്കുമെന്ന് നേരത്തെ ഗോതബായ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ രാജി സമര്‍പ്പിക്കുന്നതിന് മുമ്പായി അദ്ദേഹം രാജ്യംവിടുകയായിരുന്നു.

ജനകീയ പ്രക്ഷോഭം രൂക്ഷമായതോടെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജി വെച്ചിരുന്നു. പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ ഔദ്യോഗിക വസതി കൈയേറി സര്‍ക്കാറിനെതിരേയുള്ള പ്രക്ഷോഭം കനത്തതോടെയാണ് റനില്‍ വിക്രമസിംഗെ പദവി ഒഴിഞ്ഞത്. ട്വിറ്റര്‍ വഴിയായിരുന്നു റനില്‍ വിക്രമസിംഗെയുടെ രാജി പ്രഖ്യാപനം. സര്‍ക്കാറിന്റെ തുടര്‍ച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനുമാണ് രാജിയെന്ന് റനില്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ രാത്രി വൈകിയും പ്രക്ഷോഭം തുടര്‍ന്നതിനാല്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജിസന്നദ്ധത അറിയിച്ചതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

സാമ്പത്തികപ്രതിസന്ധിയില്‍ പൊറുതിമുട്ടി, ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായ ജനങ്ങള്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുക്കുകയായിരുന്നു. ആയിരക്കണക്കിന് പ്രക്ഷോഭകര്‍ ഔദ്യോഗിക മന്ദിരത്തിലേക്ക് ഇരച്ചു കയറിയതോടെ പ്രസിഡന്റ് ഗോതബയ രജപക്സെ വസതി വിട്ടോടി. നാലേക്കര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന പ്രസിഡന്റ്സ് പാലസ് പിടിച്ചെടുത്ത പ്രക്ഷോഭകര്‍ അതിനുമുകളില്‍ ദേശീയ പതാക ഉയര്‍ത്തി.

 

Latest