Connect with us

National

സെപ്തംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍

സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി| സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള നീക്കവുമായി സെപ്തംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. സെപ്തംബര്‍ മൂന്നാം വാരത്തില്‍ പ്രത്യേക സമ്മേളനം നടത്താനാണ് കേന്ദ്രത്തിന്റെ നീക്കം. കൂടിയാലോചനകള്‍ ഇല്ലാതെ ബില്ല് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്ന നിലപാടിലാണ് പ്രതിപക്ഷം.

ഭരണഘടനാ ഭേദഗതി ബില്ലുകളായതിനാല്‍ ലോക്സഭയിലും രാജ്യസഭയിലും പാസാകാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാന്‍ ചര്‍ച്ച നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര, എസ്സിഒ, ബ്രിക്സ് തുടങ്ങിയ അന്താരാഷ്ട്ര യോഗങ്ങളും കണക്കിലെടുത്താകും അന്തിമ തീരുമാനം.

കൃത്യമായൊരു സര്‍വകക്ഷി യോഗമടക്കം വിളിച്ച് ഇതില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. നിലവിലെ 543 സീറ്റുകളില്‍ വനിതാ സംവരണം നടപ്പിലാക്കണം. അതോടൊപ്പം മണ്ഡല പുനര്‍നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ അടുത്ത 25 വര്‍ഷത്തേക്ക് പാടില്ല എന്നതാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

വര്‍ഷകാല സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിലും പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചിരുന്നു. ഔദ്യോഗികമായി അവസാനിപ്പിക്കാത്തത് കൊണ്ട് ഉടന്‍ പാര്‍ലമെന്റ് സമ്മേളനം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയും.

Content Highlights:
The Central Government plans a special parliament session in September to pass Women Reservation and Delimitation Bills. Opposition parties demand proper consultations and an all-party meeting. Congress leader Mallikarjun Kharge wrote to PM Modi requesting women reservation in current 543 seats.

 

Latest