Connect with us

വിശുദ്ധ ഹജ്ജ് കർമം ലക്ഷ്യമിട്ട് മലപ്പുറത്ത് നിന്ന് കാൽനടയായി പുറപ്പെട്ട ശിഹാബ് ചോറ്റൂർ ഗുജറാത്തിൽ തരംഗം സൃഷ്ടിക്കുന്നു. മലപ്പുറത്തെ ചെറുപട്ടണത്തിൽ നിന്ന് മക്ക ലക്ഷ്യമാക്കിയുള്ള ശിഹാബിൻെറ യാത്ര 54 ദിവസം പിന്നിട്ടുകഴിഞ്ഞു. ആയിരത്തിലധികം കിലോമീറ്ററുകൾ താണ്ടിയാണ് ശിഹാബ് ഗുജറാത്തിലെത്തിയത്. കേരളത്തിൽ നിന്ന് പുറപ്പെട്ട് കർണാടക, മഹാരാഷ്ട്ര, ഗോവ, സംസ്ഥാനങ്ങൾ പിന്നിട്ട് ഗുജറാത്തിലെത്തുമ്പോൾ ശിഹാബിന് അഭിവാദ്യമർപ്പിച്ച് എത്തുന്നവരുെട എണ്ണവും വർധിച്ചുവരുന്നു. ആവേശം വാനോളം ഉയരുന്നതാണ് ഗുജറാത്തിൽ കാണുന്നത്. ശിഹാബ് നടന്നുനീങ്ങുന്ന വഴികളിലെല്ലാം ജനങ്ങൾ തിങ്ങിക്കൂടുകയാണ്.

 

വീഡിയോ കാണാം

Latest