Connect with us

Kerala

എസ് എഫ് ഐ നേതാക്കളെ ആശുപത്രിയില്‍ പോലീസ് കയറി അറസ്റ്റ് ചെയ്തു

എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എസ് കെ ആദര്‍ശ്, ടോണി കുര്യാക്കോസ് എന്നിവരെയാണ് പോലീസ് അനന്തപുരി ആശുപത്രിയില്‍ കയറി അറസ്റ്റ് ചെയ്തത്

Published

|

Last Updated

തിരുവനന്തപുരം | സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എസ് എഫ് ഐ നേതാക്കളെ പോലീസ് ആശുപത്രിയില്‍ കയറി അറസ്റ്റു ചെയ്തു. അനന്തപുരി ആശുപത്രിയിലെത്തിയാണ് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിക്കൊപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എസ് കെ ആദര്‍ശ്, ടോണി കുര്യാക്കോസ് എന്നിവരെയാണ് പോലീസ് ആശുപത്രിയില്‍ കയറി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ ആരംഭിച്ച പോലീസ് നടപടി ഇപ്പോഴും തുടരുകയാണ്. മനീഷ് ഉള്‍പ്പെടെയുള്ള എസ് എഫ് ഐ പ്രവര്‍ത്തകരെ രാത്രി വീട്ടില്‍ക്കയറി അറസ്റ്റ് ചെയ്തത് വാര്‍ത്തയായിരുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയതിനെ തുടര്‍ന്ന് എസ് എഫ് ഐ ഇന്ന് ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

വിദ്യാര്‍ഥികള്‍ക്കുമേല്‍ ഗുരുതരമായ കുറ്റം ചുമത്തുന്നത് വിദ്യാഭ്യാസത്തെയും ഭാവിയെയും ബാധിക്കും. ചുമത്തിയ കുറ്റത്തില്‍ പുനപ്പരിശോധന ഉണ്ടാകണമെന്ന ആവശ്യവും പരാതിയില്‍ ഉന്നയിച്ചിരുന്നു. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് അടക്കം 31 പേര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ ദിവസം പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ വൈഷ്ണവിയുടെ പേരിലും കേസെടുത്തിട്ടുണ്ട്.

 

Content Highlights:
Police arrested injured SFI leaders S K Adarsh and Tony Kuriakose from Ananthapuri Hospital following the Secretariat march clashes. Around 31 SFI members including state leaders face attempt to murder charges. SFI submitted a complaint to the DGP requesting a re-examination of the severe charges.

 

---- facebook comment plugin here -----

Latest