Connect with us

Kerala

സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ നിയമനം റദ്ദാക്കി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

സര്‍ക്കാര്‍ നടപടി നേരത്തെ ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു.

Published

|

Last Updated

തിരുവനന്തപുരം|തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ച ഡോ. ബി അശോകിന്റെ നിയമനം റദ്ദാക്കി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. സര്‍ക്കാര്‍ നിയമനത്തിനെതിരെ ബി അശോക് നല്‍കിയ ഹരജിയിലാണ് തീരുമാനം. സര്‍ക്കാര്‍ നടപടി നേരത്തെ ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു.

കേഡര്‍ മാറ്റി നിയമിക്കുമ്പോള്‍ ഉദ്യോഗസ്ഥന്റെ സമ്മതപത്രം വേണമെന്ന മാനദണ്ഡം സര്‍ക്കാര്‍ പാലിച്ചില്ലെന്നായിരുന്നു ആരോപണം. കൃഷിവകുപ്പിന്റെ ചുമതലയിലിരിക്കെയായിരുന്നു ബി അശോകനെ മാറ്റി നിയമിച്ചത്.

 

Latest