Kuwait
കുവൈത്തില്‍ സുരക്ഷാ പരിശോധന ശക്തമാക്കി; 300ല്‍ പരം നിയമ ലംഘകര്‍ അറസ്റ്റില്‍
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എമര്‍ജന്‍സി പോലീസ്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ എന്നിവ നടത്തിയ കാമ്പയിനിനിടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തു.
കുവൈത്ത് സിറ്റി | കുവൈത്തിലെ മഹ്ബൂല ഏരിയയില്‍ ആഭ്യന്തര മന്ത്രാലയം അപ്രതീക്ഷിതമായി നടത്തിയ സുരക്ഷാ പരിശോധനയില്‍ മുന്നൂറിലേറെ സിഡന്‍സി നിയമലംഘകരെ പിടികൂടി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എമര്‍ജന്‍സി പോലീസ്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ എന്നിവ നടത്തിയ കാമ്പയിനിനിടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തു.
രാജ്യത്തുടനീളം കൂടുതല്‍ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ അപ്രതീക്ഷിത റെയ്ഡുകള്‍ നടത്തുമെന്നും സുരക്ഷാവൃത്തങ്ങള്‍ വെളിപ്പെടുത്തി.




