Connect with us

Ongoing News

സുരക്ഷാ ഭീഷണി; പാക്-ന്യൂസിലന്‍ഡ് ക്രിക്കറ്റ് പരമ്പര റദ്ദാക്കി

Published

|

Last Updated

റാവല്‍പിണ്ടി | പാക്കിസ്ഥാനും ന്യൂസിലന്‍ഡ് തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പര റദ്ദാക്കി. സുരക്ഷാ കാരണങ്ങള്‍ മുന്നോട്ടുവച്ച് ന്യൂസിലന്‍ഡ് പരമ്പരയില്‍ നിന്ന് പിന്മാറിയതോടെയാണ് ഇത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി ട്വിന്റി മത്സരങ്ങളും അടങ്ങുന്ന പരമ്പരയിലെ ആദ്യ ഏകദിനം ഇന്ന് നടക്കാനിരിക്കെയാണ് പിന്മാറുന്നതായി ന്യൂസിലന്‍ഡ് അറിയിച്ചത്.

എല്ലാ ടീമുകള്‍ക്കുമെന്നത് പോലെ കനത്ത സുരക്ഷയാണ് കിവീസ് ടീമിനും ഒരുക്കിയിട്ടുള്ളതെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുകയും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ന്യൂസിലന്‍ഡ് അധികൃതരുമായി സംസാരിക്കുകയും ചെയ്തുവെങ്കിലും നിലപാട് മാറ്റാന്‍ ന്യൂസിലന്‍ഡ് തയാറായില്ല. പരമ്പര മാറ്റി നിശ്ചയിക്കാനും തയാറാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. എന്നാല്‍, താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് വ്യക്തമാക്കിയ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് പി സി ബിയെ ഈ പിന്മാറ്റം വിഷമിപ്പിക്കുമെങ്കിലും മറ്റ് വഴിയില്ലെന്ന് അറിയിച്ചു. ടീമിന് തിരിച്ചെത്താനുള്ള എല്ലാം ക്രമീകരണങ്ങളും നടത്തിയതായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 18 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പാക്കിസ്ഥാനില്‍ പര്യടനത്തിനെത്തിയത്.