Connect with us

Kuwait

കുവൈത്തില്‍ സുരക്ഷാ പരിശോധന അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് എതിരെ നടത്തിവരുന്ന സുരക്ഷാ പരിശോധന അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയ നേതൃത്വത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദേശം ലഭിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ജയിലുകളിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലുമുള്ള സ്ഥല പരിമിതി, വിമാനങ്ങളിലെ സീറ്റ് ദൗര്‍ലഭ്യം, ജയിലുകളില്‍ കൊറോണ വ്യാപനത്തിനുള്ള സാധ്യത മുതലായ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം.

അനധികൃത താമസക്കാര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മാസം മുതല്‍ ആരംഭിച്ച സുരക്ഷാ പരിശോധനയില്‍ നിരവധി പേരാണ് പിടിയിലായത്. ഇവരില്‍ പലരുടെയും പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍മാര്‍ പിടിച്ചുവെക്കുകയോ അല്ലെങ്കില്‍ കൈയില്‍ ഇല്ലാത്തവരോ ആണ്. ഇക്കാരണത്താല്‍ പലരുടെയും നാടുകടത്തലിന് കാലതാമസം നേരിടുന്നു. ഇത്തരം വിഭാഗത്തില്‍ പെട്ടവരുടെ നാടുകടത്തലിനു പുതിയ സംവിധാനം കണ്ടെത്താന്‍ മന്ത്രാലയം പഠനം നടത്തി വരികയാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

 

 

Latest