Connect with us

Kerala

സ്‌കൂള്‍ കായികമേള: പാലക്കാടിന് കിരീടം

മലപ്പുറമാണ് രണ്ടാമതെത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് ചാമ്പ്യന്മാര്‍. 32 സ്വര്‍ണമുള്‍പ്പെടെ 263 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം ചൂടിയത്. 149 പോയിന്റുമായി മലപ്പുറമാണ് രണ്ടാമതെത്തിയത്. കോഴിക്കോട് രണ്ടാം സ്ഥാനം കരസ്ഥമാക്കി-112. 32 സ്വര്‍ണവും 20 വെള്ളിയും 18 വെങ്കലവുമാണ് പാലക്കാട് സ്വന്തമാക്കിയത്. മലപ്പുറത്തിന് 13 സ്വര്‍ണവും 17 വെള്ളിയും 14 വെങ്കലവും ലഭിച്ചു.

മേള തുടങ്ങിയ ദിവസം മുതല്‍ അവസാന ദിനം വരെ ട്രാക്കിലും ഫീല്‍ഡിലും പാലക്കാടിന്റെ സമഗ്രാധിപത്യമാണ് ദൃശ്യമായത്. പറളി, മുണ്ടൂര്‍, കല്ലടി സ്‌കൂളുകളുടെ മികച്ച പ്രകടനം പാലക്കാടിന് മുതല്‍ക്കൂട്ടായി. ആണ്‍കുട്ടികളില്‍ നിരഞ്ജനും പെണ്‍കുട്ടികളില്‍ ശിവപ്രിയയുമാണ് കായികമേളയിലെ താരങ്ങള്‍. ആറ് മീറ്റ് റെക്കോര്‍ഡുകള്‍ ഇത്തവണ പിറന്നു.

സ്‌കൂള്‍ വിഭാഗത്തില്‍ മലപ്പുറം ഐഡിയല്‍ കടകശ്ശേരി ഒന്നാമതെത്തി. പാലക്കാടിന്റെ കുമരംപുത്തൂര്‍ സ്‌കൂള്‍ രണ്ടാമതും പുല്ലൂരംപാറ സ്‌കൂള്‍ മൂന്നാമതും പറളി നാലാമതും എത്തി.

 

Latest