Connect with us

Ongoing News

ഹയ്യാ കാര്‍ഡ് ഉടമകളെ പുണ്യഭൂമിയിലേക്ക് സ്വാഗതം ചെയ്ത് സഊദി; പ്രവേശനാനുമതി ഡിസംബര്‍ 18വരെ

. നവംബര്‍ 11 വെള്ളിയാഴ്ച മുതല്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് പുണ്യ ഭൂമിയിലെത്തി ഉംറയും-മദീന സിയാറയും നിര്‍വഹിക്കാന്‍ കഴിയും.

Published

|

Last Updated

ദമാം | ഖത്വറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഫാന്‍സ് ടിക്കറ്റായ ‘ഹയ്യാ കാര്‍ഡ്’ കൈവശമുള്ളവരെ പുണ്യ ഭൂമിയിലേക്ക് സ്വാഗതം ചെയ്ത് സഊദി അറേബ്യ. നവംബര്‍ 11 വെള്ളിയാഴ്ച മുതല്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് പുണ്യ ഭൂമിയിലെത്തി ഉംറയും-മദീന സിയാറയും നിര്‍വഹിക്കാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വിദേശകാര്യ മന്ത്രാലയത്തിലെ ഇലക്ട്രോണിക് വിസ സേവന പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് സേവനങ്ങല്‍ സൗജന്യമായിരിക്കും. ഫാന്‍ കാര്‍ഡ് ഉള്ളവര്‍ സഊദിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ‘വിസ’ പ്ലാറ്റ്ഫോം വഴി സൗജന്യ ഇ-വിസക്ക് നേടുകയും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പോളിസി എടുത്തിരിക്കുകയും വേണം.

ആതിഥേയ രാജ്യമായ ഖത്വറുമായുള്ള ഏക കര അതിര്‍ത്തിയായ സഊദി അറേബ്യക്കും ഖത്വറിനും ഇടയിലുള്ള സല്‍വ ബോര്‍ഡര്‍ ക്രോസിംഗിലും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു.