Connect with us

sys

സാന്ത്വന സദനം പ്രര്‍ഥന സമ്മേളനം വെള്ളിയാഴ്ച മഞ്ചേരിയില്‍

സമൂഹത്തിൽ ഉറ്റവരും ഉടയവരുമില്ലാത്തവർക്ക് ആശ്വാസമായി രണ്ട് വർഷത്തോളമായി സാന്ത്വന സദനം  പ്രവർത്തിക്കുന്നു.

Published

|

Last Updated

മഞ്ചേരി | എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റിക്ക് കീഴില്‍ മഞ്ചേരി 22ാം മൈലില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വന സദനത്തിൽ  നടന്നുവരുന്ന ആത്മീയ സംഗമത്തിന്റെ വാര്‍ഷിക പ്രാര്‍ഥനാ  സമ്മേളനം നാളെ. വൈകിട്ട് 6.30ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുർറഹിമാന്‍ ദാരിമി ഉദ്ഘാടനം നിര്‍വഹിക്കും. നൗഫല്‍ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.

കെ പി ജമാൽ കരുളായി, വി പി എം ഇസ്ഹാഖ്, മുഈനുദ്ദീന്‍ സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി, സയ്യിദ് മുര്‍തള ശിഹാബ് അസ്സഖാഫി സംസാരിക്കും. സൈതലവി ദാരിമി ആനക്കയം, ടി സിദ്ദീഖ് സഖാഫി, യൂസുഫ് സഅദി പൂങ്ങോട്, സി കെ ശകീര്‍ അരിമ്പ്ര, പി പി മുജീബുർറഹ്മാന്‍, പി കെ മുഹമ്മദ് ശാഫി, സെനുദ്ദീന്‍ സഖാഫി ചെറുകുളം, സുലൈമാൻ സഅദി, സഫ്‌വാന്‍ കൂടക്കര സംബന്ധിക്കും.

സമൂഹത്തിൽ ഉറ്റവരും ഉടയവരുമില്ലാത്തവർക്ക് ആശ്വാസമായി രണ്ട് വർഷത്തോളമായി സാന്ത്വന സദനം പ്രവർത്തിക്കുന്നു.

Latest