Connect with us

Malappuram

സ്വലാത്ത് ആത്മീയ സംഗമവും ആണ്ട് നേര്‍ച്ചയും വ്യാഴാഴ്ച സ്വലാത്ത് നഗറില്‍

സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

മലപ്പുറം | മഅദിന്‍ അക്കാദമിക്ക് കീഴില്‍ നാളെ സ്വലാത്ത് ആത്മീയ സമ്മേളനവും ആണ്ട് നേര്‍ച്ചയും സംഘടിപ്പിക്കും. വൈകുന്നേരം ആറിന് ആരംഭിക്കുന്ന പരിപാടി സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കും. ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ഥന സംഘടിപ്പിക്കും.

വിര്‍ദുല്ലത്വീഫ്, ഹദ്ദാദ്, മുള്‌രിയ്യ, സ്വലാത്തുന്നാരിയ, തഹ്ലീല്‍, പ്രാര്‍ഥന, ഹംസ (റ), മടവൂര്‍ സി എം വലിയുല്ലാഹി ആണ്ട് നേര്‍ച്ച എന്നിവ നടക്കും. അന്നദാനവുമുണ്ടാകും.

സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍, ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂ ശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് സംബന്ധിക്കും.