Connect with us

maadin

സ്വലാത്ത് ആത്മീയ സംഗമവും ആണ്ട് നേര്‍ച്ചയും നാളെ മഅദിന്‍ കാമ്പസില്‍

സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നാളെ സ്വലാത്ത്  നഗറില്‍ സ്വലാത്ത് ആത്മീയ സംഗമവും ഹംസ (റ) ആണ്ട് നേര്‍ച്ചയും നടക്കും. വൈകുന്നേരം 6.30ന് ആരംഭിക്കുന്ന പരിപാടി സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.

മൗലിദ് പാരായണം, സ്വലാത്തുന്നാരിയ്യ, മുള്രിയ്യ, ഹദ്ദാദ്, ഖുര്‍ആന്‍ പാരായണം, തഹ്‌ലീല്‍, പ്രാര്‍ഥന എന്നിവയുണ്ടാകും. ഹാജിമാര്‍ക്കും പുതിയ അധ്യയന വര്‍ഷത്തില്‍ പഠനമാരംഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രത്യേക പ്രാര്‍ഥന നടത്തും.

സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് ഖാസിം സ്വാലിഹ് ഹൈദ്രൂസി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് സംബന്ധിക്കും.

---- facebook comment plugin here -----

Latest