Connect with us

Kerala

മാത്തറ പി കെ കോളജില്‍ ആര്‍എസ്എസ് അക്രമം; അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

പുറത്തുനിന്നെത്തിയ ആര്‍ എസ് എസുകാര്‍ ആയുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്ന് പരുക്കേറ്റവര്‍ പറഞ്ഞു

Published

|

Last Updated

കോഴിക്കോട് | മാത്തറ പി കെ കോളജില്‍ സംഘര്‍ഷം. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. കോളേജിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള വാക്കേറ്റത്തില്‍ പുറത്തു നിന്നെത്തിയ ആളുകള്‍ ഇടപെടുകയും വിദ്യാര്‍ഥികളെ ആക്രമിക്കുകയുമായിരുന്നുവെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.

ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ റാഗ് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പരുക്കേറ്റ വിദ്യാര്‍ഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറത്തുനിന്നെത്തിയ ആര്‍ എസ് എസുകാര്‍ ആയുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

 

Latest