hajj volunteer
ഹാജിമാർക്ക് താങ്ങായി ആർ എസ് സി വളണ്ടിയർ കോർ
ഹറം പരിസരത്ത് അജ്‌യാദ്, ജർവാൽ, മർവ, ബാബ് അലി അസീസിയ്യ എന്നീ ഭാഗങ്ങളിലും വളണ്ടിയർമാർ സേവനം ലഭ്യമാക്കി.

മക്ക | വിശുദ്ധ ഭൂമിയിലെത്തിയ തീർത്ഥാടകർക്ക് സേവനങ്ങളുമായി ആദ്യ വെള്ളിയാഴ്ച ആർ എസ് സി വളണ്ടിയർമാർ സജീവമായി. ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന വെള്ളിയാഴ്ച രാവിലെ മുതൽ തന്നെ വളണ്ടിയർമാർ രംഗത്തുണ്ടായിരുന്നു. ബസ് സ്റ്റേഷനുകളിലും ഹറം പരിസരത്ത് അജ്‌യാദ്, ജർവാൽ, മർവ, ബാബ് അലി അസീസിയ്യ എന്നീ ഭാഗങ്ങളിലും വളണ്ടിയർമാർ സേവനം ലഭ്യമാക്കി. കനത്ത ചൂട് കാരണം പ്രയാസപ്പെടുന്ന തീർത്ഥാടകർക്ക് കുടകൾ, പാദരക്ഷകൾ എന്നിവയും ദാഹജലവും നൽകിയുമാണ് സേവന രംഗത്ത് സജീവമായത്. വഴിതെറ്റിയ ഹാജിമാർക്ക് വഴി കാട്ടിയായും വളണ്ടിയർമാർ കർമരംഗത്തുണ്ടായിരുന്നു.
ചീഫ് കോഡിനേറ്റർ ജമാൽ മുക്കത്തിന്റെയും ക്യാപ്റ്റൻ ഷബീറിന്റെയും നേതൃത്വത്തിൽ വിവിധ ക്യാപ്റ്റന്മാരും നസീർ കൊടുവള്ളി, സലാം ഇരുമ്പുഴി, ഷകീർഖാലിദ് , ലത്തീഫ് സഖാഫി, ഫൈസൽ സഖാഫി, മുനീർ മേക്കാടൻ, നൗഫൽ തലശ്ശേരി, സിദ്ദീഖ് ആട്ടീരി, ശാഫി മുസ്‌ലിയാർ, ജഹ്ഫർ, സഈദ് സഖാഫി അവേലം, ഹംസ കണ്ണൂർ എന്നിവർ ഹറം പരിസരങ്ങളിലും ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന അസീസിയയിൽ കോഡിനേറ്റർ സിറാജ് വില്യപ്പള്ളിയുടെയും ക്യാപ്റ്റൻ അലി കോട്ടക്കലിന്റെയും നേതൃത്വത്തിൽ അലവി, സഫ്‌വാൻ കൊടിഞ്ഞി, മുഹ്‌യുദ്ദീൻ, ഫിറോസ് സഅദി, അൻവർ കാടാമ്പുഴ, ബശീർ സഖാഫി മേപ്പയൂർ, ഹുസൈൻ ഹാജി, റഫീഖ്, സാലിസ്, മുസ്ലിഹ് തുടങ്ങിയവരും വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
---- facebook comment plugin here -----