Kerala
അരിക്കൊമ്പന്‍ ആരോഗ്യവാന്‍; നിരീക്ഷണത്തില്‍: മന്ത്രി ശശീന്ദ്രന്‍
ചിന്നക്കനാല്‍ സിമന്റ് പാലത്തിനു സമീപം ആനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. ഇതും ജാഗ്രതയോടെ വനം വകുപ്പ് നിരീക്ഷിച്ചു വരികയാണ്.
തിരുവനന്തപുരം | പെരിയാര്‍ വന്യജീവി സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്ന് വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
ചിന്നക്കനാല്‍ സിമന്റ് പാലത്തിനു സമീപം ആനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. ഇതും ജാഗ്രതയോടെ വനം വകുപ്പ് നിരീക്ഷിച്ചു വരികയാണ്.
പെരിയാറില്‍ പൂജ നടത്തിയ സംഭവം ചര്‍ച്ചയാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. മയക്കുവെടിയേറ്റ ആനയുടെ പരുക്ക് ഗുരുതരമല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ശിവപാട്ടീല്‍ വ്യക്തമാക്കി.