Kerala
മെഡിക്കല്‍ കോളജുകളില്‍ അഴിച്ചുപണി; സൂപ്രണ്ട് പദവികളിലുള്ളവരെ മാറ്റി
സൂപ്രണ്ട്, അഡീഷണല്‍ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ പദവികളിലുള്ളവരെയാണ് മാറ്റി നിയമിച്ചത്
തിരുവനന്തപുരം | സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ സൂപ്രണ്ട്, അഡീഷണല്‍ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ പദവികളിലുള്ളവരെ മാറ്റി നിയമിച്ചു. എറണാകുളം മെഡിക്കല്‍ കോളേജില്‍ ഡോ. അനൂപ് ജോസഫിനെയും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോ. ലിജോ കൊല്ലനൂരിനെയും സൂപ്രണ്ടുമാരായി നിയമിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോ. ടി ജി തോമസാണ് പുതിയ സൂപ്രണ്ട്. ഡോ.ഹരീഷ് ചന്ദ്രനെ ഇടുക്കി മെഡിക്കല്‍ കോളേജ് സൂപ്രണ്ടായും ഡോ.ലക്ഷ്മിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ടായും നിയമിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോ. ജയചന്ദ്രന്‍ സൂപ്രണ്ട് സ്ഥാനത്ത് തുടരും.
---- facebook comment plugin here -----

