കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു ശശി തരൂരിനെ പിന്‍തുണക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്കുള്ള വൈമനസ്യത്തിനു പിന്നിലെ പ്രധാന കാരണം തരൂര്‍ പിണറായി സര്‍ക്കാറിനോടു കാണിക്കുന്ന അനുഭാവം. പിണറായി സര്‍ക്കാറിനെതിരെ യു ഡി എഫ് ഒറ്റക്കെട്ടായി സമരത്തിനിറങ്ങിയ ഒരു വിഷയത്തെയും തരൂര്‍ ആത്മാര്‍ഥമായി പിന്‍തുണച്ചിരുന്നില്ലെന്നാണു വിലയിരുത്തല്‍.
പിണറായിയുമായി നല്ല സൗഹൃദം സൂക്ഷിക്കുന്ന തരൂര്‍ സില്‍വര്‍ ലൈന്‍ പോലുള്ള പദ്ധതികള്‍ ആവശ്യമെന്ന നിലപാടും പ്രകടിപ്പിച്ചു. മല്ലികാര്‍ജുന കാര്‍ഗെ പാര്‍ട്ടി അധ്യക്ഷനായി വന്നാല്‍ പാര്‍ട്ടിക്കു നവോന്മേഷം പകരാന്‍ കഴിയില്ലെന്ന അഭിപ്രായക്കാരാണ് കേരളത്തിലെ നേതാക്കള്‍ ഏറെയും. എന്നാലും പരസ്യമായി തരൂരിനെ പിന്‍തുണക്കാന്‍ ഭൂരിപക്ഷവും വൈമനസ്യം പ്രകടിപ്പിക്കുകയാണ്
വീഡിയോ കാണാം







