Connect with us

Uae

മതസൗഹാര്‍ദ്ദത്തിന്റെ സ്‌നേഹവിളംബരമായി പുതുക്കിപ്പണിത അബുദാബി സെന്റ് ജോര്‍ജ് കത്തീഡ്രല്‍ തുറന്നു

സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും പ്രതീകമാണ് യുഎഇ എന്ന് മന്ത്രി നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍

Published

|

Last Updated

അബുദാബി|  രാജ്യത്തെ ഏറ്റവും വലിയ ആരാധനാലയങ്ങളില്‍ ഒന്നായ അബുദാബി സെന്റ് ജോര്‍ജ് കത്തീഡ്രല്‍ വിശ്വാസികള്‍ക്കായി തുറന്നു. പുതുക്കിപ്പണിത അബുദാബി സെന്റ് ജോര്‍ജ് കത്തീഡ്രലിന്റെ കൂദാശയ്ക്ക് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. മതസൗഹാര്‍ദ്ദത്തിന്റെ നേര്‍സാക്ഷ്യമായി മാറിയ ചടങ്ങില്‍ യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയും പങ്കെടുത്തു.

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ സ്ഥലം അനുവദിച്ച് അദ്ദേഹം തന്നെ ശിലയിട്ട ദേവാലയത്തില്‍ 1971 ഡിസംബര്‍ ഒന്നിന് ആദ്യ പ്രാര്‍ഥന തുടങ്ങിയിട്ട് 53 വര്‍ഷം പിന്നിടുന്ന വേളയിലാണ് പുതുക്കിപണിത കത്തീഡ്രല്‍ വിശ്വാസികള്‍ക്കായി തുറന്നത്. സാമൂഹിക വികസന വിഭാഗം ചെയര്‍മാന്‍ മുഗീര്‍ ഖമീസ് അല്‍ ഖൈലി, യുഎഇ പൗരനും രാജകുടുംബത്തിന്റെ ഡോക്ടറും അല്‍ഐന്‍ ഡിസ്ട്രിക്ട് മുന്‍ മെഡിക്കല്‍ ഡയറക്ടറുമായ ഡോ. ജോര്‍ജ് മാത്യു തുടങ്ങിയവരും പങ്കെടുത്തു. സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും പ്രതീകമാണ് യുഎഇ എന്നും രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ മുന്നോട്ട് വച്ച മതസൗഹാര്‍ദവും ദീര്‍ഘവീക്ഷണവുമാണ് രാജ്യത്തിന്റെ കരുത്തെന്നും മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പറഞ്ഞു. എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ കണ്ട് മനുഷത്വത്തിന്റെ മഹത്തായ സന്ദേശമാണ് ഷെയ്ഖ് സായിദ് പങ്കുവച്ചിട്ടുള്ളതെന്നും അദേഹം കൂട്ടിചേര്‍ത്തു. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കണമെന്ന വിശാലമായ കാഴ്ചപ്പാടാണ് യുഎഇ പങ്കുവയ്ക്കുന്നതെന്നും യുഎഇയിലെ ഭരണനേതൃത്വം എപ്പോഴും ഉയര്‍ത്തിപിടിക്കുന്ന സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും സന്ദേശം മഹത്വരമാണെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ചൂണ്ടികാട്ടി. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ സ്ഥാപിച്ച ദേവാലയത്തില്‍ യേശുക്രിസ്തുവിന്റെ ചരിത്രം, അത്ഭുതങ്ങള്‍, ഉപമകള്‍ എന്നിവയുടെ ഐക്കണുകള്‍, പൗരാണിക പാരമ്പര്യത്തെ എടുത്തുകാട്ടുന്ന നിര്‍മ്മിതികള്‍ എന്നിവ ചിത്രീകരിച്ചിട്ടുണ്ട്. 1.5 കോടി ദിര്‍ഹം ചെലവില്‍ പണിതുയര്‍ത്തിയ ദേവാലയത്തില്‍ ഒരേസമയം 2000 പേര്‍ക്ക് പ്രാര്‍ഥിക്കാം. ജാതി, മത ഭേദമന്യെ ഏവര്‍ക്കും ഏതുസമയത്തും ദേവാലയത്തിലെത്തി പ്രാര്‍ഥിക്കാനാകും.

 

---- facebook comment plugin here -----

Latest