Connect with us

Business

റിയല്‍മി നാര്‍സോ 50എ പ്രൈം ഉടന്‍ ഇന്ത്യയിലെത്തും

സ്മാര്‍ട്ട്ഫോണിന്റെ അവതരണ തീയതി ഏപ്രില്‍ 30ന് ആണ് സജ്ജീകരിച്ചിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| റിയല്‍മി നാര്‍സോ 50എ പ്രൈം ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. സ്മാര്‍ട്ട്ഫോണിന്റെ അവതരണ തീയതി ഏപ്രില്‍ 30ന് ആണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളില്‍ ഹാന്‍ഡ്സെറ്റ് പുറത്തിറക്കുമെന്നാണ് സൂചനകള്‍. 4 ജിബി റാം സ്റ്റാന്‍ഡേര്‍ഡായി രണ്ട് സ്റ്റോറേജ് വേരിയന്റുകളില്‍ കഴിഞ്ഞ മാസം ഇന്തോനേഷ്യയില്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചിട്ടുണ്ട്.

റിയല്‍മി നാര്‍സോ 50എ പ്രൈമിന്റെ ഇന്ത്യയിലെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഹാന്‍ഡ്സെറ്റിന്റെ ഇന്തോനേഷ്യന്‍ വേരിയന്റിന്റെ അടിസ്ഥാന 4ജിബി + 64ജിബി സ്റ്റോറേജ് വേരിയന്റിന് ഐഡിആര്‍ 1,999,000 (ഏകദേശം 10,600 രൂപ) മുതല്‍ ആരംഭിക്കുന്നു. 4ജിബി + 128ജിബി സ്റ്റോറേജ് വേരിയന്റിന് ഐഡിആര്‍ 2,199,000 (ഏകദേശം 11,700 രൂപ) ആണ് വില. ഫ്‌ളാഷ് ബ്ലാക്ക്, ഫ്‌ളാഷ് ബ്ലൂ കളര്‍ ഓപ്ഷനുകളിലാണ് റിയല്‍മി സ്മാര്‍ട്ട്ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്.

റിയല്‍മി നാര്‍സോ 50 എ പ്രൈമിന്റെ ഇന്ത്യന്‍ വേരിയന്റ് ഇന്തോനേഷ്യന്‍ വേരിയന്റിന് സമാനമായ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്യുവല്‍ സിമ്മുള്ള (നാനോ) റിയല്‍മി നാര്‍സോ 50 എ പ്രൈമിന്റെ ഇന്തോനേഷ്യന്‍ പതിപ്പ് ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ ആര്‍ എഡിഷനിലാണ് പ്രവര്‍ത്തിക്കുന്നത്. 600 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസ്, 6.6 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ എന്നിവയാണ് ഫോണിനുള്ളത്. 4ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ-കോര്‍ യുണിസോക്ക് ടി612 എസ്ഒസി എന്നിവയും സവിശേഷതയാണ്. റിയല്‍മി നാര്‍സോ 50എ പ്രൈമില്‍ 128 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ഫീച്ചറുകളുണ്ട്. അത് മൈക്രോ എസ്ഡി കാര്‍ഡ് വഴി (1 ടിബി വരെ) വികസിപ്പിക്കാം. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും കൂടാതെ 18ഡബ്ല്യു ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്.

 

---- facebook comment plugin here -----

Latest