Connect with us

alathur

ആലത്തൂരില്‍ വടിവാളെന്ന് രമ്യാ ഹരിദാസ്; ബോര്‍ഡുകള്‍ അഴിച്ചുമാറ്റിയ ആയുധമെന്ന് സി പി എം

സി സി ടി വി ദൃശ്യങ്ങളിലുള്ളവരെ വിളിപ്പിക്കുമെന്ന് ചേലക്കര പോലീസ് പറഞ്ഞു.

Published

|

Last Updated

പാലക്കാട് | ആലത്തൂരിലെ എല്‍ ഡി എഫ് പ്രചാരണ വാഹനത്തില്‍ നിന്ന് വടിവാള്‍ കണ്ടെത്തിയെന്ന ആരോപണവുമായി യു ഡി എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്. ആയുധങ്ങള്‍ വാഹനത്തില്‍ നിന്ന് എടുക്കുന്ന സി സി ടി വി ദൃശ്യങ്ങളും യു ഡി എഫ് പുറത്തുവിട്ടു.

പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാന്‍ ഉപയോഗിച്ച ആയുധങ്ങളാണ് മാരകായുധം എന്ന നിലയില്‍ യു ഡി
എഫ് പ്രചരിപ്പിക്കുന്നതെന്ന് സി പി എം വ്യക്തമാക്കി. ഇന്നലെ വൈകിട്ട് കൊട്ടിക്കലാശം കഴിഞ്ഞു പോകുന്ന വാഹനവ്യൂഹത്തിലായിരുന്നു ആയുധങ്ങള്‍ ഉണ്ടായിരുന്നതെന്നാണ് യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നത്.

സി സി ടി വി ദൃശ്യങ്ങളിലുള്ളവരെ വിളിപ്പിക്കുമെന്ന് ചേലക്കര പോലീസ് പറഞ്ഞു. ദൃശ്യങ്ങളുടെ ആധികാരികത ഉള്‍പ്പെടെ പരിശോധിച്ചശേഷമായിരിക്കും തുടര്‍ നടപടിയെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. മണ്ഡലത്തില്‍ അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണിതെന്ന് രമ്യാ ഹരിദാസ് ആരോപിച്ചു.

 

---- facebook comment plugin here -----

Latest