Connect with us

Kerala

സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത; ആറ് ജില്ലകളില്‍ മഞ്ഞ ജാഗ്രത

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.

നാളെ (മെയ് 25, തിങ്കള്‍)യും ആറ് ജില്ലകളില്‍ മഞ്ഞ ജാഗ്രതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.

മഴക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായേക്കാമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരള തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദപാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും അറബിക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അതേസമയം, കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന മത്സ്യബന്ധന വിലക്ക് പിന്‍വലിച്ചിട്ടുണ്ട്.

 

Latest