Connect with us

Kerala

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ കേരളത്തിൽ; വൻ സ്വീകരണം

തിങ്കളാഴ്ച വയനാട്ടിൽ വിവിധ പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും.

Published

|

Last Updated

ന്യൂഡൽഹി | ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആദ്യമായി രാഹുൽ ഗാന്ധി കേരളത്തിലെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രാഹുലിനെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.

കെ. സുധാകരൻ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഞായറാഴ്ച രാത്രി വയനാട്ടിലേക്ക് തിരിക്കുന്ന രാഹുൽ ഗാന്ധി, തിങ്കളാഴ്ച വയനാട്ടിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.

തിങ്കളാഴ്ച രാത്രിയോടെ ഡൽഹിയിലേക്ക് മടങ്ങും.