National
ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധി കാല്‍നടയായി പൂര്‍ത്തിയാക്കും: കോണ്‍ഗ്രസ്
കാശ്മീരിലെത്തിയ ഭാരത് ജോഡോ യാത്രക്ക് വലിയ സുരക്ഷയാണ് സേന ഒരുക്കിയിട്ടുള്ളത്.
ന്യൂഡല്‍ഹി| ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധി കാല്‍നടയായി പൂര്‍ത്തിയാക്കുമെന്ന് കോണ്‍ഗ്രസ്. സുരക്ഷ ഉറപ്പാക്കുക എന്നത് സേനയുടെ ചുമതലയാണ്. സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
കാശ്മീരിലെത്തിയ ഭാരത് ജോഡോ യാത്രക്ക് വലിയ സുരക്ഷയാണ് സേന ഒരുക്കിയിട്ടുള്ളത്. സുരക്ഷാ പ്രശ്‌നങ്ങളുള്ള സ്ഥലങ്ങളിലൂടെ യാത്ര കടന്നുപോകുന്നുണ്ട്. ഇവിടെ യാത്രയില്‍ പങ്കെടുക്കുന്നവരെ ബസില്‍ കൊണ്ടു പോകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.






